തിരുവനന്തപുരം : കെ.എം. മാണി അഴിക്കാരനാണെന്ന സുപ്രീംകോടതിയിലെ സത്യവാങ്മൂലം വിവാദമാക്കേണ്ടതില്ലെന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം. സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന് നാക്ക് പിഴച്ചതാണ്. രാഷ്ട്രീയ പരിജ്ഞാനമില്ലാത്തതിനാലുണ്ടായ അബദ്ധമാണെന്നും അതിനാല്‍ വിഷയം വിവാദമാക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം മുഖ്യവിഷയമാകും. പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റിയോഗത്തിന് ശേഷം കെ.എം. മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് കൃത്യമായ തീരുമാനം കൈക്കൊള്ളും.
എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നാണ് ജോസ് കെ.മാണി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ഒരു പരസ്യപ്രതികരണത്തിന് പോയാല്‍ അത് സിപിഎമ്മുമായി അതൃപ്തിക്കിടയാക്കുമെന്നാണ് നേതൃത്വം വിലയിരുത്തല്‍.
അതേസമയം സുപ്രീംകോടതിയില്‍ കെ.എം. മാണി എന്ന പേര് സര്‍ക്കാര്‍ അഭിഭാഷകന് പരാമര്‍ശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന് പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടതെന്നും വിജയാഘവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: