തിരുവനന്തപുരം: കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. നാല് വയസുള്ള അര്ജുന് എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധ വ്യാപിക്കുന്നതിനെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലിരിക്കെയാണ് അര്ജുന് ചരിഞ്ഞത്.
കുറച്ച് ദിവസം ദിവസം മുമ്പ് കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞിരുന്നു. ഇതിനുപിന്നാലെ മരണകാരണം അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തുകയും ചെയ്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ വൈറസാണ് ഇത്. ഹെര്‍പസ് എന്നാണ് ഈ അപൂര്‍വ്വ വൈറസിന്റെ പേര്.
പത്ത് വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. കേന്ദ്രത്തിലെ മറ്റ് രണ്ട് കുട്ടിയാനകള്‍കൂടി വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. കണ്ണന്, ആമിന എന്നീ കുട്ടിയാനകളാണ് ചികിത്സയില്‍ തുടരുന്നത്. മുന്‍കരുതലിന്റെ ഭാഗമായി പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കള്‍ക്കും ചികിത്സ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: