ന്യൂദല്‍ഹി: 2021 ജൂലൈ 5 മുതല്‍ 8 വരെ യുകെ, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കരസേനാ മേധാവി ജനറല്‍ എം. എം. നരവനെ പുറപ്പെട്ടു. 4 ദിവസം നീളുന്ന തന്റെ സന്ദര്‍ശനത്തിനിടെ രാജ്യങ്ങളിലെ സേനാമേധാവിമാര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇന്ത്യയുടെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കും.
2021 ജൂലൈ അഞ്ച് ആറ് തീയതികളില്‍ അദ്ദേഹം യുണൈറ്റഡ് കിങ്ഡം സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി, ഡിഫെന്‍സ് സ്റ്റാഫ് മേധാവി, ജനറല്‍ സ്റ്റാഫ് മേധാവി, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുമായി കരസേനാ മേധാവി ചര്‍ച്ചകള്‍ നടത്തും. വിവിധ സേനകളെ സന്ദര്‍ശിക്കുന്ന അദ്ദേഹം പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ സംബന്ധിച്ച ആശയങ്ങള്‍ കൈമാറും.
തന്റെ സന്ദര്‍ശനത്തിന്റെ രണ്ടാംപാദത്തില്‍ (2021 ജൂലൈ 7, 8 തീയതികളില്‍) ഇറ്റലിയില്‍ എത്തുന്ന അദ്ദേഹം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ഇറ്റാലിയന്‍ കരസേന ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുമായി പ്രധാന ചര്‍ച്ചകള്‍ നടത്തും. കൂടാതെ, പ്രധാന പട്ടണങ്ങളില്‍ ഒന്നായ കസിനോയിലെ ഇന്ത്യന്‍ സേന സ്മാരകം സേനാമേധാവി ഉദ്ഘാടനം ചെയ്യും. റോമിലെ ചെക്കിങ്ങോളയിലെഇറ്റാലിയന് കരസേനയുടെ കൗണ്ടര്‍ ഐഇഡി സെന്റര്‍ ഓഫ് എക്സലന്‍സിലും അദ്ദേഹം സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: