കൊച്ചി: ഫേസ്ബുക്കില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും കോടതി വിധികളെ വിമര്‍ശിച്ചതിനും അച്ചടക്ക നടപടി നേരിട്ട സബ് ജഡ്ജി രാജിവെച്ചു. പെരുമ്പാവൂര്‍ സബ് ജഡ്ജി എസ്. സുദീപാണ് ചീഫ് ജസ്റ്റിസിന് രാജി നല്‍കിയത്. ഹൈക്കോടതി സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് മനസിലാക്കിയതോടെയാണ് അദേഹം രാജിവെച്ചിരിക്കുന്നത്.
സുദീപിനെ സര്‍വീസില്‍ നിന്നും നിര്‍ബന്ധിതമായി പിരിച്ചുവിടാന്‍ ഹെക്കോടതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് എസ്. സുദീപിനെ പിരിച്ചുവിടാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്തത്.
ഒന്നാം ശബരിമല വിധിയടക്കമുള്ള കോടതി വിധിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു ജഡ്ജിക്കെതിരെയുള്ള ഹൈക്കോടതിയുടെ നടപടി.ശബരിമല യുവതീ പ്രവേശന വിധിയടക്കമുള്ള സംഭവങ്ങളില്‍ വിവാദപരവും അതിലോലവുമായ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന ചട്ടം ലംഘിച്ചുവെന്നാണ് സുദീപിനെതിരായ ഉയര്‍ന്ന ആരോപണം.
അന്വേഷണ കമ്മിഷന് ഈ ആരോപണം ശരിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് പിരിച്ചുവിടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അദേഹം രാജി വെച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: