ആലപ്പുഴ : കൊവിഡ് പ്രതിരോധ വാക്സിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് പ്രഹസനമാകുന്നു. രണ്ടാഴ്ചത്തേക്കുള്ള സ്ലോട്ട് ബുക്കിങ് ജില്ലയില്‍ നടന്നില്ല. 15 വരെയുള്ള സ്ലോട്ട് ബുക്ക് ചെയ്യാന്‍ കഴിഞ്ഞ ദിവസം സ്ലോട്ട് തുറന്നു കൊടുത്തിരുന്നു. ആരോഗ്യവകുപ്പിന്റെ അറിയിപ്പ് പ്രകാരം ബുക്കിങിനായി ശ്രമിച്ചവര്‍ പരിഹാസ്യരായി. പതിനായിര കണക്കിന് ഡോസ് വാക്സിന് അവശേഷിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിക്കുന്നുണ്ടെങ്കിലും ഓണ്‍ ലൈന്‍ ബുക്കിങിലൂടെ ആര്‍ക്കും വാക്സിന് ലഭ്യമല്ലാത്ത സ്ഥിതി വിശേഷമാണുള്ളത്.
ഭരണ കക്ഷിക്ക് താല്‍പ്പര്യമുള്ളവര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍, ജനപ്രതിനിധികള്‍ ശുപാര്‍ശ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ഭൂരിപക്ഷം വാക്സിന് ഡോസുകളും മാറ്റിവെച്ചിട്ടുള്ളത്. രാപകല്‍ ഭേദമന്യേ ഓണ്‍ലൈന്‍ മുഖേന വാക്സിന് ബുക്ക് ചെയ്യുന്നതിനായി പരിശ്രമിക്കുന്നവര്‍ പരിഹാസ്യരായി മാറുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് പോലും വാക്സിന് ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്.
ജില്ലയ്ക്കിനി വ്യാഴാഴ്ചയെ വാക്സിന് ശേഖരം ലഭിക്കൂ. അതുകൊണ്ടുതന്നെ സ്ലോട്ട് ബുക്ക് ചെയ്ത മുഴുവന്‍ പേര്‍ക്കും ലഭിച്ച തീയതിയില്‍ കുത്തിവെപ്പ് കിട്ടാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: