തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പരാതി.
ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസര്‍ നല്കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയേക്കും. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും.
പുതിയ വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഓഫീസിലെ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: