ന്യൂദല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് ട്വിറ്ററിനെതിരെ നോട്ടീസയച്ച് ദല്‍ഹി പൊലീസ്. കുട്ടികളുടെ അശ്ലീലപ്രചാരണത്തിനെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് വിശദീകരിക്കാന്‍ നോട്ടീസില്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മീഷന് മെയ് 29ന് ദല്‍ഹി ഡിസിപി (സൈബര്‍ സെല്‍) അന്വേഷ് റോയിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയത്. ഈയിടെ ട്വിറ്ററില്‍ ബാലവകാശ കമ്മീഷന് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ലൈംഗികാതിക്രമം സംബന്ധിച്ച ഉള്ളടക്കങ്ങള്‍ വളരെയെളുപ്പത്തില്‍ ലഭ്യമാകുന്നതായി കണ്ടെത്തിയിരുന്നു.
അശ്ലീലം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ എന്തൊക്കെ നടപടികളാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ എടുത്തതെന്ന കാര്യവും വിശദമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററിനെതിരെ പോക്സോ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ എന്നിവ ഉപയോഗിച്ച് കേസെടുത്തിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.
ട്വിറ്ററില്‍ അശ്ലീലം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ എന്തൊക്കെ നടപടികളാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ എടുത്തതെന്ന കാര്യവും വിശദമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററിനെതിരെ പോക്സോ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ എന്നിവ ഉപയോഗിച്ച് കേസെടുത്തിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: