കൊച്ചി: കേരളത്തില്‍ സ്ത്രീപീഡനം കൂടാന്‍ കാരണം കുടുംബങ്ങളും അത് പകര്‍ന്നു നല്കിയ മൂല്യങ്ങളുമാണെന്ന വിചിത്രവും തലതിരിഞ്ഞതുമായ വാദവുമായി ഇടതു സഹയാത്രികനായ പ്രാസംഗികന് സുനില്‍ പിഇളയിടം. കുടുംബം എന്നത് ഇരുണ്ടലോകമാണെന്നും ഇയാള്‍ പറഞ്ഞുവയ്ക്കുന്നു.
സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
‘കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജന്മം നല്കിയ മൂല്യവ്യവസ്ഥയുമാണ്. പുരുഷാധികാരത്തിന്റെയും ആചാര ഭ്രാന്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും ജാതിബോധത്തിന്റെയും മതവിദ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി അത് മാറിയിരിക്കുന്നു. വികാര പരാവശ്യങ്ങളുടെയും വീട്ടുവഴക്കുകളുടെയും വിചിത്രസംയോഗം എന്ന് എംഗല്‍സ് പരിഹാസപൂര്‍വം വിശേഷിപ്പിച്ച ആധുനികകുടുംബം. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാര്‍ഹികതയുടേത്. അതിനെ ജനാധിപത്യവത്കരിക്കാനുള്ള സമരമാണ് കേരളം അടിയന്തരമായി ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ചു നിന്ന് നിര്‍വഹിക്കേണ്ട ഒരു വലിയ ദൗത്യമാണത്. അങ്ങനെയല്ലാതെ കേരളീയ സമൂഹത്തിന് ജനാധിപത്യത്തിന്റെ വഴിയില്‍ ഇനിയൊരു ചുവടു പോലും മുന്നേറാനാവില്ല.
കൊന്നൊടുക്കപ്പെടുന്ന ഈ പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ കൂടി ഇരകളായിരുന്നുവെന്ന് കാലം കണക്കു പറയും !
പ്രതികരിക്കാൻ ഇവിടെ എഴുതുക: