തിരുവനന്തപുരം: പരുഷമായ പെരുമാറ്റവുമായി ബന്ധപ്പെട്ട പല തവണ പരാതി ഉയര്‍ന്ന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് വീണ്ടും വിവാദത്തില്‍. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടയാളെ അപമാനിച്ചതാണ് പുതിയ വിവാദം. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട് വനിതാ കമ്മീഷന് അധ്യക്ഷയുടെ മോശം പെരുമാറ്റം. തുടക്കം മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന് അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്.
2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് എം.സി.ജോസഫൈന്റെ ആദ്യ പ്രതികരണം.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന് അധ്യക്ഷ. ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇവരെ പോലുള്ളവര്‍ ആ സ്ഥാനത്ത് തുടരുന്നത് ലജ്ജകരമാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങള്‍ സ്ത്രീ-സൗഹൃദമാകണം എന്ന ചിന്തയിലാണ് ലിംഗ നിര്‍ദ്ധിഷ്ട സംവിധാനമായ വനിതാ കമ്മീഷന് പോലുള്ളവ ആരംഭിച്ചത് തന്നെ. പോലീസ് സ്ത്രീകളോട് നീതിപൂര്‍വമായി പെരുമാറാത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ പരാതികള്‍ അറിയാനും അവരെ കേള്‍ക്കനുമാണ് വനിതാ കമ്മീഷന്.
കേരളത്തിലെ വനിതാ കമ്മീഷന് പക്ഷെ സ്ത്രീകളോട് ‘എന്നാ പിന്നെ അനുഭവിച്ചോ’ എന്ന് നിര്‍ദാക്ഷണ്യം ഒരു ചാനലില്‍ വന്നിരുന്ന് പറയുന്ന മനസാക്ഷിയില്ലാത്ത കൂട്ടരുടെ കയ്യിലായി പോയി. ഒരു സ്ത്രീയെ കേള്‍ക്കാന്‍ ഇവരെന്ത് മാത്രം അസഹിഷ്ണുതയാണ് കാണിക്കുന്നത്? അതും ഒരു മാധ്യമത്തിന് മുന്നിലിരുന്ന് കൊണ്ട്…? ഇവരുടെയടുത്ത് പരാതി പറയാന്‍ നേരിട്ടെത്തുന്ന ഒരു സ്ത്രീയുടെ അവസ്ഥ എന്താകും? ഒരു നിമിഷം പോലും വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലാത്ത വ്യക്തിയാണ് എം സി ജോസഫൈന്. ലജ്ജകരമാണ് ഇവരെ പോലുള്ളവര്‍ ആ സ്ഥാനത്ത് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: