തിരുവനന്തപുരം: ഒന്നരമാസത്തെ ലോക്ഡൗണിന് ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ കുറവുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ക്കാണ് നിലവില്‍ തുറക്കാന്‍ അനുമതിയുള്ളത്. പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനത്തിന് അനുമതി നല്‍കുക.
ഗുരുവായൂര്‍ ക്ഷേത്രത്തിലും ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി ദിവസം 300 പേര്‍ക്ക് വീതമാണ് പ്രവേശനാനുമതിയുള്ളത്. അതേസമയം രോഗവ്യാപന തോതില്‍ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഒരാഴ്ച്ച കൂടി തുടരും. എന്നാല്‍ രോഗവ്യാപന നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്കും നിയന്ത്രണങ്ങളോടെ ഇന്ന് മുതല്‍ അനുമതിയുണ്ട്. ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഇന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.
ടിപിആര്‍ 16നും 24നും ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. ഇതോടൊപ്പം വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുന്നതും ആലോചനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: