തിരുവനന്തപുരം: കര്‍ണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കലര്‍പ്പില്ലാത്ത സംഗീതത്തിന്റെ വക്താവായിരുന്നു അവര്‍.
തിരുവനന്തപുരം സംഗീത കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പാള്‍ ആയിരുന്ന പാറശ്ശാല പൊന്നമ്മാള്‍ സ്വാതിതിരുനാള്‍ അടക്കമുള്ള കേരളീയ വാഗ്വേയകാരന്മാരുടെ കൃതികള്‍ പ്രചരിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തില്‍ സ്ത്രീകള്‍ക്ക് കയറി പാടാന്‍ അവസരം ഉണ്ടായിരുന്നില്ല. അവിടെ ആദ്യമായി കയറി പാടിയത് പാറശ്ശാല പൊന്നമ്മാളായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: