തിരുവനന്തപുരം : അന്തരിച്ച വിവാദ നാട്ടുവൈദ്യന് മോഹന്‍ വൈദ്യര് കോവിഡ് ബാധിതനായിരുന്നെന്ന് സ്ഥിരീകരണം. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനന് വൈദ്യര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
നിലവില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.
ശനിയാഴ്ച തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചിരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 9.20നാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ മോഹനന് വൈദ്യരും മകനും ദിവസങ്ങളായി കാലടിയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. നിപ്പയ്ക്കടക്കം നാട്ടുമരുന്നുകള്‍ ഉപയോഗിക്കാമെന്ന പ്രചരിപ്പിച്ചിരുന്ന മോഹനന് വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന് വൈദ്യരെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു ജയിലില്‍ അടച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൃശൂര്‍ പട്ടിക്കാട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. കേസിലെ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് മരിച്ച നിലയില്‍ അദേഹത്തെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: