ന്യൂദല്‍ഹി: നാളെ ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനം. കൊവിഡ് കണക്കിലെടുത്ത്, അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രധാന ഭാഗം ടെലിവിഷന്‍ പരിപാടിയായിരിക്കും. എല്ലാ ദൂരദര്ശന് ചാനലുകളിലും രാവിലെ 6.30ന് പരിപാടികള്‍ ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ആയുഷ് സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസംഗവും മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുടെ തത്സമയ യോഗ പ്രകടനവും പരിപാടിയില്‍ ഉള്‍പ്പെടും. ‘യോഗ സൗഖ്യത്തിന്’ എന്നതാണ് പ്രധാന വിഷയം. 190ഓളം രാജ്യങ്ങളില്‍ യോഗാ ദിനം ആചരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: