കൊല്ലം: പത്തനാപുരത്ത് വനമേഖലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പ്രത്യേക സംഘം അന്വേഷിക്കും. പാടത്തെ കശുമാവിന് തോട്ടത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍, വയറുകള്‍, ബാറ്ററി എന്നിവ കണ്ടെത്തിയ പശ്ചാത്തലത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്.
പാടം മേഖലയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ആയുധ പരിശീലനം നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ മേഖലയിലെ ഫോറസ്റ്റ് ഫയര്‍ വാച്ചര്‍മാരുടെ നിയമനം വൈകിപ്പിച്ചതായും ആരോപണമുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് പോപ്പുലര്‍ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് നടന്ന പശ്ചാത്തലത്തില്‍ ഫെബ്രുവരി 16 വരെ ഇവരുടെ നിയമന ഉത്തരവ് ഉദ്യോഗസ്ഥര്‍ മരവിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ മേഖലകളിലും ജനുവരി ആദ്യവാരം വനം വാച്ചര്‍മാരുടെ നിയമനം നടന്നെങ്കിലും പാടം മേഖലയില്‍ മാത്രം ഫെബ്രുവരി 16ലേക്ക് നീട്ടി. ഇത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭീകരസംഘടനകള്‍ക്ക് ആയുധ പരിശീലനം നടത്തുന്നതിന് വേണ്ടിയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കൊല്ലം ജില്ലയിലെ പുനലൂര്‍ ഡിവിഷന് കീഴിലുള്ള പുന്നല റീജ്യണില്പെടുന്നതാണ് പാടം വനമേഖല. ഇവിടെ ജില്ലയുടെ വനാതിര്‍ത്തി കേന്ദ്രീകരിച്ചു തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തെ സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലനത്തിന് സമാനമായ മറ്റ് സംഭവങ്ങള്‍ മുന്‍പും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: