ജനീവ: പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത മ്യാന്മറിലെ സൈനിക ഭരണകൂടത്തിന് ആയുധങ്ങൾ വിൽക്കുന്നത് ലോകരാജ്യങ്ങൾ നിർത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. മ്യാന്മര് സൈനിക ഭരണകൂടത്തിന്റെ നടപടിയെ അപലപിച്ചുള്ള പ്രമേയം പൊതുസഭ അംഗീകരിക്കുകയും ചെയ്തു.
ജനാധിപത്യ പ്രക്രിയയിലൂടെ നേതാവായ ആങ് സാന്‍ സൂചിയെപ്പോലുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
പ്രമേയത്തെ 119 രാജ്യങ്ങള്‍ പിന്തുണച്ചു. ബെലാറസ് മാത്രമാണ് ഇതിനെതിരേ വോട്ട് ചെയ്തത്. അതേസമയം, റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിട്ടു നിന്നു. മ്യാന്മര് സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് റഷ്യയും ചൈനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: