തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡിന്റെ വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിപിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന് വേണ്ടിയുള്ള പത്രസമ്മേളനത്തില്‍ ഇതു പോലുള്ള വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ പാടില്ലാത്തതാണ്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാനായി പലപ്പോഴും പിണറായി വിജയന് ഈ പത്രസമ്മേളനങ്ങള്‍ ദുരുപയോഗം ചെയ്യുതയാണ്. ഇരിക്കുന്ന കസേരയുടെ മഹാത്മ്യം മനസ്സിലാക്കി വേണം പിണറായി സംസാരിക്കേണ്ടത്. എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമാണെന്നും ചെ്ന്നിത്തല കുറ്റപ്പെടുത്തി.
കെ. സുധാകരനെതിരെ പിണറായി നടത്തിയ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുട്ടിക്കാലത്തും വിദ്യാഭ്യാസ കാലത്തും നടന്ന കാര്യങ്ങള്‍ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവും ഇപ്പോഴിവിടെ ഇല്ല. പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
സുധാകരന് എവിടെയാണ് അദ്ദേഹത്തിനെതിരെ പറഞ്ഞതെന്ന് അറിയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ പോലും മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. കെ. സുധാകരന് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ഓട് പൊളിച്ച് വന്നതല്ല. മരം മുറി വിവാദത്തില്‍നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹത്തിനെതിരെ തട്ടിക്കൊണ്ടുപോകല്‍ ആരോപണങ്ങളൊക്കെ. ഇതൊന്നും ജനം വെച്ചുപൊറുപ്പിക്കില്ല.
ആരെല്ലാം എന്തൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ പറയുന്നുണ്ട്. ഞങ്ങളൊന്നും ഈ തരത്തിലല്ല പ്രതികരിക്കുന്നത്. ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത നിലവാരമില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയുടേതെന്നും രമേശ് ചെന്നിത്തല കൂ്ട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: