തിരുവനന്തപുരം: വഞ്ചിയൂര്‍ ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാല വായനാ ദിനത്തോടനുബന്ധിച്ച് ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും.വായനയും നവ സാധ്യതകളും എന്നതാണ് വിഷയം.
ഗ്രന്ഥശാല പ്രസിഡന്റ്, മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ അധ്യക്ഷം വഹിക്കും.കേരള സര്‍വ്വകലാശാല ബയോ ഇന്‍ഫോമാറ്റിക്സ് വകുപ്പ് മേധാവി പ്രൊഫ.അച്ചുത്ശങ്കര്‍.എസ്. നായര്‍, കേരള സാക്ഷരതാ മിഷന് മുന്‍ ഡയറക്ടര്‍, പ്രൊഫ.എം. ജി. ശശിഭൂഷണ്‍ എ്ന്നിവര്‍ വിഷയം അവതരിപ്പിക്കും.ഗന്ഥശാല ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാര്‍, ബോര്‍ഡ് അംഗം എസ്. രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: