തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിനെതിരെ സംസാരിച്ച പ്രവര്‍ത്തകനെ ഡിവൈഎഫ്ഐ പുറത്താക്കി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള ഡിവൈഎഫ്ഐ കോട്ടാങ്ങല്‍ മേഖലാ കമ്മറ്റിയാണ് ഐഎസിനെതിരെ പോസ്റ്റിട്ട രാഹുല്‍ പി.ആര് എന്ന പ്രവര്‍ത്തകനെ പുറത്താക്കിയത്.
നിമിഷാ ഫാത്തിമ അടക്കമുള്ള ഐഎസില്‍ ചേര്‍ന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെ അനുകൂലിച്ച് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ അഫ്ഗാനിസ്ഥാനിലെ നിയമപ്രകാരം വിചാരണ നേരിടണമെന്ന് നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്തത്. ഈ തീരുമാനത്തില്‍ രാഹുല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ഐഎസ് ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
ഐസിസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്നുള്ള ഒരു പോസ്റ്റിനും
‘സാധാരണ അമ്മമാര്‍ കരയുന്നത് കാണുമ്പോള്‍ സഹതാപവും ഒരു തുള്ളി കണ്ണുനീരെങ്കിലും അറിയാതെയെങ്കിലും വരും എന്നാല്‍ ദേശദ്രോഹികള്‍ക്ക് വേണ്ടി കരയുന്ന അമ്മമാരോട് സഹതാപമില്ല. യൂഎന്‍ സമാധാന സേനയില്‍ ചേരാനയി അഫ്ഗാനിസ്ഥാനില്‍ എത്തപ്പെട്ടതല്ല നിമിഷ ആ ദേശദ്രോഹിക്ക് വേണ്ടി കരയുന്ന അമ്മയോടും സഹതാപം ഇല്ല. കേന്ദ്രസര്‍ക്കാരിനൊപ്പം ആ തീരുമാനങ്ങള്‍ക്ക് ഒപ്പം.. ഐ ലൗ മൈ ഇന്ത്യ എന്ന രണ്ടാമത്തെ പോസ്റ്റിനുമാണ് രാഹുലിനെതിരെ ഡിവൈഎഫ്ഐ നടപടിയെടുത്തിരിക്കുന്നത്.
‘രാഹുല്‍ പിആര്എന്നയാളിനെ സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാധ്യമ രംഗത്തെ നിരന്തര ഇടപെടലുകള്‍ കൊണ്ടും ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു’ എന്നാണ് ഡിവൈഎഫ്ഐ കോട്ടാങ്കല്‍ മേഖലാകമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഡിവൈഫ്ഐ നടപടിയെടുത്താലും ഐഎസിനെതിരെയുള്ള പോസ്റ്റുകള്‍ താന്‍ നീക്കില്ലെന്ന് രാഹുല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്നത്. സിപിഎമ്മിലെ ബിനു ജോസഫാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ്. എസ്ഡിപിഐയുടെ നിര്‍ദേശ പ്രകാരമാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: