ന്യൂദല്‍ഹി: കേന്ദ്രം നല്കിയ കൊവിഡ് വാക്സിനുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍തുകയ്ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാവുന്നു. സംസ്ഥാന ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം സംസ്ഥാനത്തെങ്ങും കനക്കുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടി ആയതോടെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയം കൂടുതല്‍ ചര്‍ച്ചയാവുകയാണ്.
കുറ്റക്കാരനായ ആരോഗ്യമന്ത്രിയെ പുറത്താക്കാതെ മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നടപടിക്കെതിരെയാണ് ശിരോമണി അകാലിദളിന്റെ പ്രതിഷേധം. ചണ്ഡീഗഡിലെ സിസ്വാനിലുള്ള മുഖ്യമന്ത്രിയുടെ ഫാം ഹൗസിലേക്ക് നടന്ന വലിയ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ശിരോമണി പ്രവര്‍ത്തകര്‍ പങ്കെടുത്തു. വാക്സിന് വിറ്റ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വാക്സിനേഷന് പ്രക്രിയ ഏറ്റവും വലിയ പരാജയമായി മാറിയ സംസ്ഥാനമാണ് പഞ്ചാബ്, ലക്ഷക്കണക്കിന് വാക്സിന് ഡോസുകള്‍ പഞ്ചാബ് പാഴാക്കി കളയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 400 രൂപയ്ക്ക് ലഭിച്ച വാക്സിനുകള്‍ 1200 രൂപയ്ക്ക് പഞ്ചനക്ഷത്ര ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിറ്റ സംഭവം പുറത്തുവന്നത്. ഇരുപത് ആശുപത്രികള്‍ക്കായിരുന്നു വന്‍തുകയ്ക്ക് വാക്സിന് മറിച്ചുവിറ്റത്. സംഭവം വിവാദമായതോടെ വാക്സിനുകള്‍ ആശുപത്രികളില്‍ നിന്ന് തിരികെ എടുക്കേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: