കണ്ണൂര്‍: സംസ്ഥാനത്ത് ബാറുകളും ബീവറേജ്സ് ഔട്ട് ലെറ്റുകളും തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് എക്സൈസ്-തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്. ലോക് ഡൗണില്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോള്‍ സര്‍ക്കാര്‍ മദ്യശാലകളും തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കള്ളുവിതരണം ചെയ്യുന്നതു പോലെ പാര്‍സല്‍ സംവിധാനം ഇപ്പോള്‍ ആലോചിക്കുന്നില്ല. കശുമാങ്ങയില്‍ നിന്നും മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. കശുവണ്ടിക്ക് മാത്രമല്ല കശുമാങ്ങയ്ക്കും വില കിട്ടുന്ന സാഹചര്യമുണ്ടാകുന്നത് ഗുണപരമായ കാര്യമാണ്. മൂല്യവര്‍ധിതഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക ഫലങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തിക പരമായി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 77,350 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അഞ്ച് വര്‍ഷം കൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: