മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പുതുതായി വിസ നല്‍കുന്നത് ബഹ്റൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണു നിയന്ത്രണമുള്ളത്. കൊവിഡ് നിയന്ത്രണവിധേയമാകാത്തതിന്റെ പശ്ചാത്തലത്തിലാണു നടപടി.
കൊവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ കര്‍മ്മ സമിതിയുടെ നിര്‍ദേശപ്രകാരമാണു തീരുമാനമെന്നു ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിലവില്‍ ബഹ്റൈനിലുള്ള ഈ രാജ്യക്കാര്‍ക്ക് വിസ പുതുക്കാന്‍ അപേക്ഷിക്കാനാകും.
മേയ് 24നാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ച രാജ്യങ്ങളെ ബഹ്റൈന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: