പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തിനായുള്ള കലാശപ്പോരാട്ടത്തില്‍ അണ്‍സീഡായ ബാര്‍ബറ ക്രെജികോവ ഇന്ന്് റഷ്യയുടെ അനസ്താസിയ പവാലുചെങ്കോവയെ നേരിടും. ഇതാദ്യമായാണ് ഇരുവരും ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.
പതിനേഴാം സീഡായ മരിയ സക്കാരിയെ ശക്തമായ പോരാട്ടത്തില്‍ കീഴടക്കിയാണ് ക്രെജിക്കോവ ഫൈനലിലെത്തിയത്. സ്കോര്‍: 7-5, 4-6, 9-7. മുപ്പത്തിയൊന്നാം സീഡായ അനസ്താസിയ പവാലുചെങ്കോവ സെമിയില്‍ സ്ലോവേനിയന്‍ താരമായ തമാര സിദാന്‍സെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-5, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: