മുട്ടില്‍: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന് കേസിലെ പ്രധാന പ്രതി റോജി അഗസ്റ്റിന്. ഇതിനായി റോജി അഗസ്റ്റിന് വയനാട് ഡിഎഫ്ഒ രഞ്ജിത്തിനെ വിളിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഡിഎഫ്ഒയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയതായി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തം.
ഡിഎഫ്്ഒ രഞ്ജിത്തിന് 10 ലക്ഷവും, ഡിഎഫ്ഒ ഓഫീസ് സ്റ്റാഫുകള്‍ക്ക് മൂന്ന് ലക്ഷവും വീതം നല്കി. കോഴിക്കോട് ഡിഎഫ്ഒ ധനേഷിന് രണ്ട് ലക്ഷം, മേപ്പാടി റേഞ്ചര്‍ സമീറിന് അഞ്ച് ലക്ഷം, മേപ്പാടി മുന്‍ റേഞ്ചര്‍ ബാബുരാജിന് മൂന്ന് ലക്ഷം, മേപ്പാടി റേഞ്ചര്‍ സമീറിന്റെ ഓഫീസിലെ വനിതാ സ്റ്റാഫുകള്‍ക്കടക്കം രണ്ട് ലക്ഷം എന്നിങ്ങനെയാണ് പണം നല്‍കിയതിന്റെ കണക്ക്.
ഇതില്‍ മേപ്പാടി മുന്‍ റേഞ്ചര്‍ ബാബുരാജ് വയനാട്ടിലെ മറ്റൊരു പ്രമുഖ മരക്കച്ചവവടക്കാരനായ ബെന്നിയുടെ കൈവശം 60,000 രൂപ റോജി അഗസ്റ്റിന് തിരിച്ച് നല്‍കിയതായും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. മാത്രമല്ല മരം മുറിയുമായി ബന്ധപ്പെട്ട് തങ്ങളില്‍ മാത്രം അന്വേഷണം ഒതുക്കുന്നതായും റോജി അഗസ്റ്റിന് പറഞ്ഞു. 400 കോടിയോളം രൂപയുടെ മരങ്ങളാണ് ഇവിടെ മുറിച്ചത്. എന്നാല്‍, അതിലൊന്നിലും അന്വേഷണം നടക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മരം മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: