തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ബംഗാള്‍ ഗവര്‍ണര്‍ എന്നിവരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹിന്ദു ഐക്യവേദി നിവേദനം നല്കി. സംസ്ഥാനത്തെ നിരവധി സാമൂഹിക, സാഹിത്യ, സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലയില്‍പ്പെട്ടവര്‍ ഒപ്പിട്ട നിവേദനമാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. അക്രമത്തിന് ഇരയായവര്‍ക്ക് ഹിന്ദു ഐക്യവേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗാളില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിരവധി പേരെ കൊന്നു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായി. ഗ്രാമങ്ങളെ അഗ്നിക്കിരയാക്കി. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. വീടുകളില്‍ കൊള്ളയും കൊള്ളിവയ്പ്പും നടത്തി. രക്ഷയില്ലാതെ ഏതാണ്ട് എഴുപതിനായിരത്തില്‍ അധികം പേര്‍ക്ക് അടുത്ത സംസ്ഥാനമായ ആസാമിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടി വന്നു. കൊല്ലപ്പെട്ടവരില്‍ അധികം പേരും പിന്നാക്ക വനവാസി വിഭാഗത്തില്‍ പെട്ടവരാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
അക്രമം തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാകട്ടെ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നു. അക്രമം തടയേണ്ട പോലീസ് നിഷ്ക്രിയ അവസ്ഥയിലും. അതിനാല്‍ സൈന്യത്തെ രംഗത്തിറക്കി ബംഗാളിലെ അക്രമികളെ അടിച്ചമര്‍ത്തി ക്രമസമധാനം ഉറപ്പ് വരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ നല്കിയ നിവേദനത്തില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, കേന്ദ്ര സര്‍വകലാശാല ഭരണ സമിതി അംഗം മധുസൂദനന്‍പിള്ള എന്നിവരാണ് രാജ്ഭവനില്‍ എത്തി നിവേദനം നല്‍കിയത്.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, കൊളന്തൂര് അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചിന്മയ മിഷന് കേരള മേഖല അധികാരി സ്വാമി വിവിക്താനന്ദ സരസ്വതി, പത്തനംതിട്ട ഋഷിജനാന സദനാലയത്തിലെ ദേവി നിഷഠ, ചിന്മയ മിഷന് തിരുവനന്തപുരം ചീഫ് സേവക് സുരേഷ്മോഹന്‍, സുരേഷ്ഗോപി എംപി,
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വിസി ഡോ. എം. അബ്ദുള്‍സലാം, കേരള യൂണിവേഴ്സിറ്റി മുന്‍ വിസി പി.കെ. രാധാകൃഷ്ണന്, ഛത്തീസ്ഗഡ് മുന്‍ ഡിജിപി ഹരിസേന വര്‍മ്മ, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്, മുന്‍ ഡിജിപി മാരായ ടി.പി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്, മുന്‍ ഐജി ഗോപിനാഥ്, ലെഫ്.ജനറല്‍ ശരത്ചന്ദ്്, ചലച്ചിത്ര സംവിധായകരായ വിജി തമ്പി, രാജസേനന്, കവി പി. നാരായണക്കുറുപ്പ്, എഴുത്തുകാരായ വി.ആര്. പ്രബോധചന്ദ്രന്‍ നായര്‍, ഡോ. കെ.സി. അജയകുമാര്‍, സിനിമാ നടന് എം.ആര്. ഗോപകുമാര്‍, ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി. സുരേഷ്കുമാര്‍, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് വിജയഹരി, തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആര്.എസ്. മണിയന്, മാധ്വ ബ്രാഹ്മണ സഭ വര്‍ക്കിംഗ് പ്രസിഡന്റ് നാരായണ റാവു, ബ്രാഹ്മണ ഫെഡറേഷന് പ്രസിഡന്റ് പ്രദീപ്ജ്യോതി, അയ്യന്‍കാളി ട്രസ്റ്റ് സെക്രട്ടറി ഗോപി കൊച്ചുരാമന്, അയ്യനര്‍ മഹാസംഘം ജനറല്‍ സെക്രട്ടറി രത്നരാജ്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ഇ.എസ്. ബിജു, സംഘടനാ സെക്രട്ടറി സി. രാജേഷ്, സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, ട്രഷറര്‍ അരവിന്ദാഷന്നായര്, ജോയിന്റ് ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, ഭാരവാഹികളായ ആര്.വി. ബാബു, ബിന്ദുമോഹന്‍, എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.കെ. രവീന്ദ്രനാഥ്, തുടങ്ങിയ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖരാണ് നിവേദനത്തില്‍ ഒപ്പു വച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: