അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മദ ജില്ലയിലെ കെവാദിയ ഇലക്ട്രിക് വാഹന നഗരമായി മാറി. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയാണ് ഇത്. വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ നടപടി. പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഘട്ടംഘട്ടമായി കെവാദിയ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമോടുന്ന നഗരമാകുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികളുടെ കേന്ദ്രവുമാണ് കെവാദിയ.
182 മീറ്റര്‍ ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിനു സന്ദര്‍ശകരെത്തുന്ന കെവാദിയ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. കെവാദിയുടെ ചുമതലയുള്ള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല.സന്ദര്‍ശകരുമായി വരുന്ന ബസുകള്‍ ഇലക്ട്രിക്കായിരിക്കണം എന്നാണ് നിബന്ധന. ഗുജറാത്ത് ഊര്‍ജ വികസന ഏജന്‍സി ഇക്കാര്യത്തില്‍ സഹായം നല്‍കും.
ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇ വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയും സബ്സിഡിയും നല്‍കും. 50 ഇ ഓട്ടോകളുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. തദ്ദേശീയരായ സ്ത്രീകള്‍ക്ക് ഇ ഓട്ടോറിക്ഷകള്‍ക്ക് വായ്പ നല്‍കും. സ്ത്രീകളെ ഓട്ടോറിക്ഷ ഓടിക്കാന്‍ പരിശീലിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: