നൈജീരിയ: ട്വിറ്ററിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി പ്രഖ്യാപിച്ച് നൈജീരിയ. രാജ്യത്തിന്റെ നിലനില്‍പ്പിനെ ദുര്‍ബലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹമാധ്യമ ഇടത്തെ ഉപയോഗിച്ചുവെന്നതാണ് സര്‍ക്കാര്‍ കണ്ടെത്തിയ പിഴവ്. ഫെഡറല്‍ സര്‍ക്കാര്‍ ‘ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് വിലക്കി’യെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഔദ്യോഗിക അക്കൗണ്ടിലെ കുറിപ്പ് ട്വിറ്റര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് കടുത്ത നടപടിയുണ്ടായത്.
വെള്ളിയാഴ്ചത്തെ പ്രഖ്യാപനത്തിനുശേഷവും ട്വിറ്റര്‍ നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘എനിക്ക് സാങ്കേതികത്വങ്ങളെക്കുറിച്ച് അറിയില്ല… പക്ഷെ ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് വിലക്കിയിട്ടുണ്ട്’-മന്ത്രാലയത്തിന്റെ സ്പെഷ്യല്‍ അസിസ്റ്റന്റ് സെഗുണ്‍ അദെയേമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: