പത്തനാപുരം: ആവണീശ്വരം നെടുവന്നൂരിലെ പത്തനാപുരം അഗ്നിരക്ഷാനിലയം കാവല്‍പ്പുരയിലേക്ക് മാറ്റുന്നു. കുന്നിക്കോട്-പട്ടാഴി റോഡിലെ കാവല്‍പ്പുര ഇഎസ്ഐ ഡിസ്പന്‍സറിക്ക് എതിര്‍വശത്തുള്ള വാടക കെട്ടിടത്തിലാണ് പുതിയ നിലയം. അടുത്ത തിങ്കളാഴ്ച രാവിലെ 11 മുതല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിക്കും.
നിലവിലെ കെട്ടിടത്തില്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമായിരുന്നു. കുടുസുമുറിക്കുള്ളില്‍ വസ്ത്രം മാറാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് വാടക കെട്ടിടത്തിലേക്ക് മാറുന്നത്. കഴിഞ്ഞ ബജറ്റില്‍ അഗ്നിരക്ഷാ നിലയ നിര്‍മാണത്തിന് 2.71 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: