തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സ്കോളര്ഷിപ്പുകളില് നിലനിന്നിരുന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സര്ഡവകക്ഷിയോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ്‍ നാല് വൈകിട്ട് മുന്നുമണിക്കാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.
ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിൡച്ചു ചേര്‍ക്കണമെന്ന് വിവിധ കക്ഷിനേതാക്കള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതിന് തയാറില്ല. എന്നാല്‍ ന്യൂനപക്ഷ സംവരണ അനുപാതം എടുത്തുമാറ്റിയതില്‍ മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നസാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതാണ് ശ്രദ്ധേയം. മുസ്ലീം സമുദായത്തിന്റെ അട്ടിപ്പവകാശത്തെ ചൊല്ലി ലീഗും മുഖ്യമന്ത്രിയും തമ്മില്‍ വാക്പോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വ്യക്തമല്ല.
ഹൈക്കോടതി വിധി സ്വാഗതം ചെയ്തുകൊണ്ടുള്ള കെസിബിസിയുടെ പ്രതികരണവും മുസ്ലീം മതനേതാക്കളുടെ എതിര്‍പ്പും പ്രതിരോധത്തിലാക്കിയിക്കുന്നത് സിപിഎമ്മിനെയാണ്. കാലകാലങ്ങളായി മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത സാഹചര്യത്തില്‍ അദേഹം എങ്ങനെ ഇക്കാര്യത്തില്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്കോളര്ഷിപ്പുകളില് 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിയുള്ള വിവിധ സര്‍ക്കാര്‍ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തില്‍ വേര്‍തിരിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മത വിഭാഗത്തിനു മാത്രമായി പ്രത്യേക ആനൂകൂല്യം നല്കാന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.മൂന്നു സര്‍ക്കാര്‍ ഉത്തരവുകളാണ് റദ്ദാക്കിയത്.
ക്രിസ്ത്യന്‍ സമുദായത്തിന് ജനസംഖ്യാനുപാതികമായുള്ള അര്‍ഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിന് മാത്രം 80 ശതമാനം സ്കോളര്‍ഷിപ്പ് അനുവദിച്ചത് ഭരണഘടനാവിരുദ്ധമാണ്. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാതത്ത്വങ്ങളും മൈനോറിറ്റി കമ്മിഷന് നിയമങ്ങളും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ചിന്നയ്യാ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് മുസ്ലിങ്ങള്‍ക്ക് 80 ശതമാനം സംവരണം അനുവദിച്ച ഉത്തരവുകളെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: