തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. ഹൈക്കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം വിളിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് നിലവില്‍ മുസ്ലിം സംഘടനകളുടെ തീരുമാനം. എന്നാല്‍ കോടതിവിധി നടപ്പാക്കണമെന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം ഈ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമായി നിശ്ചയിച്ചിരുന്ന ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കണ്ടെത്തല്‍. മുസ്ലിംമത വിഭാഗത്തില്‍പ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ലത്തീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിവര്‍ത്തനം നടത്തിയവര്‍ക്കും ന്യൂനപക്ഷ അവകാശമാണ് ഉറപ്പാക്കിയിരുന്നത്. എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അതേസമയം ഉത്തരവിറങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: