കൊല്ലം: സ്കൂള്‍ പ്രവേശനോത്സവം നടക്കുന്ന വേളയിലും വിശ്രമമില്ലാതെ ഇരട്ടിജോലിയുമായി അധ്യാപകര്‍. പ്രവേശനോത്സവ ഒരുക്കങ്ങളും ഓണ്‍ലൈന്‍ ക്ലാസിനുള്ള തയാറെടുപ്പുകള്ക്കിയിലും അധികമായി കൊവിഡ് ഡ്യൂട്ടി ചെയ്യേണ്ട സ്ഥിയാണ്. ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോം വഴിയാണ് ഇന്നത്തെ പ്രവേശനോത്സവ ചടങ്ങുകള്‍ നടത്തുക. പ്രവേശനോത്സവത്തിനായി വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളുടെ വീഡിയോകള്‍ ശേഖരിക്കുന്ന ജോലിയും അധ്യാപകര്‍ക്കാണ്. വിക്ടേഴ്സ് ചാനലില്‍ സംസ്ഥാനതല പ്രവേശനോത്സവം കഴിഞ്ഞാല്‍ സ്കൂള്‍തലത്തില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. പ്രവേശനോത്സവ ഡ്യൂട്ടിക്ക് ഒപ്പം കൊവിഡ് ഡ്യൂട്ടി കൂടി അധികമായി ചെയ്യുന്ന അധ്യാപകര്‍ വിശ്രമമില്ലാതെ നെട്ടോട്ടം കുതിക്കുകയാണ്.
പ്രവേശനോത്സവത്തിന്റെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയ സംഘാടക സമിതിയും രക്ഷാകര്‍തൃ സമിതിയും ഓണ്‍ലൈന്‍ ആയി ചേരണമെന്നും അധ്യാപകര്‍ക്ക് നണ്ടിര്ദേശിച്ചിട്ടുണ്ട്. ഇവരെ പങ്കെടുപ്പിക്കുന്നതിന്റെ ചുമതലയും കൂടിയായതിനാല്‍ അധ്യാപകര്‍ക്ക് ജോലിഭാരം ഏറെയാണ്. സ്കൂള്‍ തുറക്കുന്നതോടെ പണ്ടുതിയ വിദ്യാര്‍ഥികളുടെ പ്രവേശനം ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. പാഠപുസ്തക വിതരണം, ഭക്ഷ്യകിറ്റ് വിതരണം, അര്‍ഹതാ വിഭാഗങ്ങള്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് വിതരണം എന്നിങ്ങനെ ഒട്ടേറെ ജോലികള്‍ ഉള്ള അധ്യാപകരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ജോലി അധിക ബാധ്യതയാണ്. കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചു ഐസൊലേഷനില്‍ കഴിയുന്ന അധ്യാപകരുമുണ്ട്.
അതിനാല്‍ പ്രവേശനോത്സവ ഡ്യൂട്ടിക്ക് അധ്യാപകരുടെ സാന്നിധ്യക്കുറവും ഉണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഇവരെ ഒഴിവാക്കാത്തതില്‍ അധ്യാപക സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: