തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് ആദ്യം വാക്സിന് എടുക്കാതെ തങ്ങളുടെ ഊഴമെത്തുന്നതുവരെ വാക്സിന് സ്വീകരിക്കാന്‍ കാത്തിരുന്ന ബ്രിട്ടനിലെ കിരീടാവകാശികളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളിയാണെന്നവകാശപ്പെട്ട് ഊഴം വരുന്നതിന് മുമ്പേ വാക്സിന് സ്വീകരിച്ച സംസ്ഥാന യുവജനകമ്മീഷന് ചെയര്‍പേഴ്സണായ ചിന്താ ജെറോം പോലുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു.
ഇന്ത്യയില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്കെല്ലാമായിരുന്നു വാക്സിന് മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പൊതുജനസേവകയായ താന്‍ മുന്നണിപ്പോരാളിയാണെന്ന് അവകാശപ്പെട്ടാണ് ചിന്താ ജെറോം നേരത്തെ വാക്സിന് എടുത്തത്. ഇപ്പോള്‍ വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കാനാണ് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ ചിന്താ ജെറോമിനെ ഉപദേശിക്കുന്നത്.
കോവിഡ് കാലത്ത് ആശുപത്രികള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് അത്താണിയില്ലാത്തവര്‍ക്ക് സേവനം നല്‍കിയിരുന്നു വില്യം രാജകുമാരനും കെയ്റ്റും. അവര്‍ക്ക് അധികാരസ്ഥാനമുപയോഗിച്ച് ആദ്യം തന്നെ വാക്സിന് എടുക്കാമായിരുന്നു. അത് ചെയ്തില്ല. പകരം തങ്ങളുടെ ഊഴമെത്താന്‍ കാത്തിരുന്ന ശേഷം കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിലെ വാക്സിന് ക്യാമ്പിലെത്തിയാണ് വില്യമും കെയ്റ്റും വാക്സിന് സ്വീകരിച്ചത്.
ഇതുപോലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരും ആദ്യം വാക്സിന് എടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. കെയര്‍ഹോമിലെ വയസ്സായവരെല്ലാം വാക്സിന് എടുത്തശേഷമേ അവര്‍ വാക്സിന് സ്വീകരിച്ചുള്ളൂ. അങ്ങിനെ ബ്രിട്ടനില്‍ രാജകുടുംബത്തില്‍പ്പെട്ടവര്‍ പോലും ജനാധിപത്യമര്യാദകളിലൂടെ നീങ്ങി മാതൃക കാട്ടുമ്പോഴാണ് ചെറിയ നേതാക്കള്‍ പോലും കേരളത്തില്‍ ക്യൂ തെറ്റിച്ച് കാര്യം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: