കവരത്തി: ലക്ഷദ്വീപിൽ എയര്‍ ആംബുലൻസ് ആവശ്യമെങ്കിൽ മെഡിക്കൽ ഓഫീസർ ഔദ്യോഗി കത്ത് നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശമിറക്കി. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റുമ്പോൾ മെഡിക്കൽ ഓഫീസർ നാലംഗ കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് നേരത്തെ വന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
മെഡിക്കൽ ഓഫീസറുടെ വാട്സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വഴിയായിരുന്നു ഇതുവരെ എയർ ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നത്. എന്നാല്‍ വാട്സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ ഔദ്യോഗിക രേഖകളായി സൂക്ഷിക്കാൻ കഴിയാത്തതിനാലാണ് കത്ത് നിര്‍ബന്ധമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിൽ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കളക്ടർ അസ്കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: