ന്യൂദല്‍ഹി: ഈ വര്‍ഷം സിഡംബറോടം ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. കേന്ദ്രം കോവിഡ് കൈകാര്യം ചെയ്തതിന് എതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ ‘കോണ്‍ഗ്രസ് ടൂള്‍കിറ്റ്’ ആണെന്നും മന്ത്രി പറഞ്ഞു.
130 കോടി ജനങ്ങളില്‍ വെറും മൂന്നു ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടകള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവഡേക്കര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു- ടൂള്‍കിറ്റ് ഉണ്ടാക്കിയത് താങ്കള്‍ തന്നെയാണ്. അതിലെ ഭാഷാരീതി, യുക്തികള്‍, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം ഒരേ തരത്തിലുള്ളതാണ്, ജാവദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാഹുല്‍ ശ്രദ്ധിക്കേണ്ടതെന്നും അവിടെ വാക്സിനേഷന് അവതാളത്തിലാണെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. വാക്സീന് ലഭ്യതയില്ലെന്നു പറയുന്ന ബിജെപി ഇതര സര്‍ക്കാരുകള്‍ 18-44 പ്രായത്തില്പെട്ടവര്ക്കായി നല്കിയ വാക്സീന് ക്വോട്ട എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: