ന്യൂദല്‍ഹി: നിരീക്ഷണത്തിനുളള ശേഷി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ സേനകള്‍. ഇസ്രയേലില്‍നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ലഭിക്കും. ലഡാക്ക് മേഖലയിലെ ചൈനീസ് നീക്കങ്ങളിൽ കണ്ണുനട്ടും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്, എല്‍എസി) മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനുമായി ഇവ വിന്യസിക്കും. മഹാമാരി കാലതാമസം വരുത്തിയെങ്കിലും നാലു ഡ്രോണുകളാണ് ഇന്ത്യന്‍ സേനകള്‍ക്ക് ഉടന്‍ ലഭിക്കാന്‍ പോകുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലുള്ള ഹെറോണുകളേക്കാള്‍ സാങ്കേതിക മികവ് പുതിയവയ്ക്കുണ്ട്. മുന്‍പുള്ളതിനെക്കാള്‍ ആന്റി ജാമ്മിംഗ് ശേഷി പുതിയവയ്ക്ക് വളരെ കൂടുതലാണ്. മോദിസര്‍ക്കാര്‍ നല്കിയ അടിയന്തര സാമ്പത്തിക അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഡ്രോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതു പ്രകാരം യുദ്ധത്തിന് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി 500 കോടി രൂപവരെയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും പ്രതിരോധ സേനകള്‍ക്ക് വാങ്ങാനാകും.
ചെറിയ ഡ്രോണുകള്‍ യുഎസില്‍നിന്നാണ് വാങ്ങുന്നത്. ഇവ സൈന്യത്തിന്റെ ബറ്റാലിയന് തലത്തില്‍ നല്‍കും. ചുമതല നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലെ പ്രദേശങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും കൈകൊണ്ട് പ്രവര്‍ത്തിപ്പാക്കാവുന്ന ഡ്രോണുകള്‍ ഉപയോഗിക്കും. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ മേല്‍ക്കൈ നേടാനാണ് ഇത്തരം സംവിധാനങ്ങള്‍ കോപ്പുകൂട്ടുന്നത്. ബാലക്കോട്ട് ആക്രമണത്തുനുശേഷം 2019-ലായിരുന്നു ഇത്തരമൊരു സൗകര്യം പ്രതിരോധ സേനകള്‍ക്ക് അവസാനമായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: