തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഒന്നാം തിയതി പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ വഴിയാവും ക്ലാസുകള്‍. സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തിയേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമാവും.
രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യത്തെ രണ്ടാഴ്ച റിവിഷന്‍ ആയിരിക്കും. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പ്ലസ് ടു ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇന്നോ നാളെയോ തീരുമാനം വരും.
പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം നടന്നത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് നടന്നത്. ബാക്കി ക്ലാസുകാര്‍ക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. എന്നാല്‍ എസ്എസ്എല്‍സി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വണ്ന്്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്.
പ്ലസ് വണ്‍ പരീക്ഷ നടത്താതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രതിസന്ധി മറികടക്കാന്‍ പല തരം വഴികള്‍ തേടുകയാണ് വിദ്യാഭ്യാസവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: