കണ്ണൂര്‍ : വിളക്കോട് പ്രായപൂര്‍ത്തിയാവാത്ത വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷ്(32) ആണ് അറസ്റ്റിലായത്. ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം. പുറത്തറിഞ്ഞതോടെ നിധീഷ് ഒളിവിലും പോവുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നിരവധി വിമര്‍ശമങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രൂപീകരിച്ച് ഇയാള്‍ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനിടെ ബുധനാഴ്ച രാവിലെ നിധീഷ് മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഡിവൈഎഫ്ഐ- സിപിഎം പ്രവര്‍ത്തകനായ നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
മെയ് 20-ാം തീയതി നിധീഷ് വനവാസി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിളക്കോട് ഗവ. യുപി സ്കൂളിനടുത്തേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ്സി- എസ്ടി വകുപ്പ് പ്രകാരവും കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: