കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു. നിലവിൽ 44 പേർ രോഗബാധിതരായി ചികിത്സയിലാണ്. ഇതിൽ ഇരുപത് പേരും കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
തിങ്കളാഴ്ച അഞ്ചുപേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൽഹിൽ നിന്നുവന്ന കാസർകോട് സ്വദേശിയെയും ഉദയം ചാരിറ്റി ഹോമിൽനിന്നും തൂത്തുക്കുടിയിൽനിന്നുമെത്തിയ കോഴിക്കോട് സ്വദേശികളെയും മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ രണ്ടുപേരെയുമാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാളെ കോവിഡ് വാർഡിൽനിന്നു രോഗം സ്ഥിരീകരിച്ച് ഇ.എൻ.ടി. വാർഡിലേക്ക് മാറ്റി. ഇ.എൻ.ടി. വിഭാഗത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരെയും കൊവിഡ് പോസിറ്റീവായ രോഗികളെയും കിടത്താൻ പ്രത്യേക വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ മരുന്ന് ക്ഷാമവും രൂക്ഷമായി. മരുന്ന് ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടാത്തത് കൊണ്ട് തന്നെ മരുന്നിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ആരോഗ്യ പ്രവർത്തകർ. ബ്ളാക്ക് ഫംഗസ് ബാധിച്ച വൃക്കരോഗമടക്കമുള്ളവർക്ക് ഒരു ദിവസം മാത്രം ആറ് വയലെങ്കിലും മരുന്ന് വേണം. രോഗികൾ കൂടിയതോടെ അമ്പത് വയൽ മരുന്ന് ഇന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: