പാറ്റ്‌ന : ബീഹാറിലെ പൂർണിമ ജില്ലയിലെ ഹിന്ദുക്കള്‍ തിങ്ങിത്താമസിക്കുന്ന മഹാദളിത് കോളനിക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. അസാസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐഎം ഐഎം ഭരിയ്‌ക്കുന്ന മണ്ഡലത്തിലാണ് അക്രമസംഭവം അരങ്ങേറിയത്. കോളനിയില്‍ 13ഓളം വീടുകള്‍ക്കും തീയിട്ടു. ഒരാളെ അടിച്ചുകൊന്നു. 70 കാരനായ മേവാ ലാൽ റായ് ആണ് അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ കാണാനില്ലെന്നും പരാതിയുണ്ട്.
സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിട്ടില്ല. 10 സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടുകളിൽ ഉണ്ടായിരുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ കൊന്നു. അക്രമത്തിന് ശേഷം മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ കാണാനില്ല. എഐഎംഐഎം എംഎൽഎ സയ്ദ് റുക്‌നുദ്ദീന്‍ അഹമ്മദിന്‍റ മണ്ഡലമായ ബൈസി ഉൾപ്പെട്ട കോളനിയിലാണ് അക്രമം നടന്നത്. ബൈസി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളിലാണ് അക്രമം അരങ്ങേറിയ മജുവ ഗ്രാമം.
കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. സംഘടിച്ചെത്തിയ മതമൗലിക വാദികൾ ദളിത് വിഭാഗങ്ങൾ മാത്രം താമസിക്കുന്ന കോളനി ആക്രമിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാരാണ് സംഘം ചേർന്നെത്തി ആക്രമിച്ചത്. ഭൂമി തങ്ങളുടേതാണെന്നും ഹിന്ദു ദളിതര്‍ ഒഴിഞ്ഞു പോകണമെന്നും ഉള്ള ആവശ്യം കുറച്ചുകാലമായി ഇവർ ഉയര്‍ത്തുന്നുണ്ട്. ഇതെച്ചൊല്ലിയായിരുന്നു സംഘടിതമായ ആക്രമണം.
സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതിന് മുൻപും കോളനിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: