മാലി: പാലസ്തീന് ഭീകരാക്രമണങ്ങള്‍ക്കെതിരെ പൊരുതുന്ന ഇസ്രയേലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണച്ചതിന് മലയാളി ഉള്‍പ്പെടെ ഇന്ത്യക്കാരായ രണ്ട് സ്കൂള്‍ അധ്യാപകരെ മാലിദ്വീപ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഹാദാല് അറ്റോളിലെ ഹണിമാധൂ സ്കൂളിലും ഷാവിയാനി അറ്റോളിലെ ലയ്മഗു സ്കൂളിലുമാണ് സംഭവം. ഇന്ത്യന്‍ ഭാഷകളിലായിരുന്നു അധ്യാപകരുടെ അഭിപ്രായ പ്രകടനം.
ഹണിമാധു സ്കൂളിലെ സീനിയര്‍ മാനേജ്മെന്റ്റ് അംഗമാണ് മലയാളിയായ പുറത്താക്കപ്പെട്ട എബനീസര്‍ സുകുമാരന്‍. രാജ്യതാല്പര്യത്തിനു വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചതാണ് പുറത്താക്കല്‍ നടപടിയ്ക്ക് കാരണമെന്ന് സകൂള്‍ മാനേജ്മെന്റ് വിശദീരണ നല്കി. ലയ്മഗുവിലെ അധ്യാപകന് കര്‍ണാടക സ്വദേശിയാണ്. അധ്യാപകരെ ഇന്ത്യയിലേയ്ക്ക് മടക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ അധ്യാപകര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തെ ഇസ്ലാം മതമൗലിക വാദികള്‍ നടത്തുന്നത്. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയില്‍ നടത്തിയ അഭിപ്രായ പ്രകടനം വര്‍ഗീയ പരാമര്‍ശമായി മാലി സ്വദേശികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായി മറ്റ് ഇന്ത്യന്‍ അധ്യാപകര്‍ ആരോപിക്കുന്നു. പ്രദേശവാസികള്‍ക്കിടയില്‍ നിന്നും അധ്യപകര്‍ക്ക് വധഭീഷണി ലഭിച്ചിരുന്നു.
പാലസ്തീന് അനുകൂല നിലപാടാണ് മാലി ദ്വീപ് കൈക്കൊണ്ടിരിക്കുന്നത്. മാലി വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുമ്പോഴും മാലിദ്വീപ് നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ മാലിദ്വീപിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും നിരോധനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: