ന്യൂദല്‍ഹി: മലയാളിയും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറുമായ പി.ആര്. ശ്രീജേഷിനെ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) അത്ലറ്റിക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
പരിചയസമ്പന്നനായ ശ്രീജേഷിനെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി എഫ്ഐഎച്ച് അത്ലറ്റിക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മര്‍ലീന റൈബാക്ക , മുഹമ്മദ് മീ, മാറ്റ്് സ്വാന് എന്നിവരാണ് അത്്ലറ്റിക് കമ്മിറ്റിയില്‍ സ്ഥാനം ലഭിച്ച മറ്റുള്ളവര്‍. എഫ്ഐഎച്ച് എക്സിക്യൂട്ടീവ് ബോര്ഡ്് ഓണ്‍ലൈന്‍ മീറ്റിങ്ങിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: