ന്യൂദല്‍ഹി: 2021 അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ഇന്ത്യയില്‍ വാക്സിന് നല്‍കിക്കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ വാക്സിന് നിര്‍മ്മാതാക്കള്‍ക്കും ഉല്പാദനം വര്‍ധിപ്പിക്കാനായി സജീവ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങിനെ ഉല്പാദിപ്പിക്കുന്ന വാക്സിന് എത്രയും വേഗം ജനങ്ങളിലേക്കെത്തിക്കും. ആഗസ്തിനും ഡിസംബറിനുമിടയില്‍ 216 കോടി വാക്സിന് ഡോസുകള്‍ സംഭരിയ്ക്കും. ജൂലായില്‍ തന്നെ 51 കോടി വാക്സിന് ഡോസുകള്‍ സംഭരിയ്ക്കുമെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു.
ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ വിലയിരുത്തല്‍ യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് ദിവസമായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണമെന്നത് പ്രതീക്ഷ പകരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: