മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്ന്നു അറബിക്കടലിലുണ്ടായ ബാര്‍ജ് അപകടത്തില്‍പ്പെട്ട് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി.
ടൗട്ടെയെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട പി 305 നമ്പര്‍ ബാര്‍ജ് തിങ്കളാഴ്ചയോടെയാണ് പൂര്‍ണമായും മുങ്ങിയത്. ബാര്‍ജിലുണ്ടായിരുന്നവരില്‍ 37 പേരുടെ മൃതശരീരം നേരത്തെ കണ്ടെത്തിയിരുന്നു. 38 പേരെ കാണാതായതായും രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു.
ബാര്‍ജില്‍ ഉണ്ടായിരുന്ന 261 പേരില്‍ 186 പേരെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ശ്രമകരമായിരുന്നു രക്ഷാപ്രവര്‍ത്തനം. വരപ്രദ എന്ന ടഗ്ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിരുന്നു.
മുംബൈയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഹീര ഓയില്‍ ഫീല്‍ഡിനു സമീപം കാറ്റിനെത്തുടര്‍ന്നാണ് ബാര്‍ജ് (കൂറ്റന്‍ ചങ്ങാടം) അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: