ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ സിംഗപ്പൂര്‍ വകഭേദം പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാറിനെ അതൃപ്തി അറിയിച്ച് സിംഗപ്പുര്‍. സിംഗപ്പൂരിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. വകഭേദങ്ങളെക്കുറിച്ച് ദല്‍ഹി മുഖ്യമന്ത്രിക്കുള്ള അജ്ഞാവനമാണ് പ്രസ്താവനയ്ക്ക് കാരണമെന്ന് ഹൈക്കമ്മീഷണര്‍ സിംപ്പൂര്‍ സര്‍ക്കാരിന് മറുപടി നല്കി.
ദല്‍ഹി മുഖ്യമന്ത്രി ഇന്ത്യയുടെ അഭിപ്രായമല്ല രേഖപ്പെടുത്തിയെതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയും സിംഗപ്പൂരും മികച്ച പങ്കാളിത്തമാണു കൊവിഡ് പോരാട്ടത്തില്‍ പുലര്‍ത്തുന്നത്. സൈനിക വിമാനങ്ങളില്‍ ഇന്ത്യയ്ക്കാവശ്യമായ സാധനങ്ങള്‍ സിംഗപ്പൂര്‍ എത്തിച്ചു. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
വൈറസിന്റെ സിംഗപ്പൂര്‍ വകഭേദം ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കേജ്രിവാളിന്റെ വിവാദ ട്വീറ്റ്. അടിയന്തരമായ സിംഗപ്പുര്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈറസിന്റെ പുതിയ വകഭേദം സിംഗപ്പൂരില്‍ രൂപപ്പെട്ടു എന്നത് അടിസ്ഥനമില്ലാത്ത വാര്‍ത്തയാണെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: