ന്യൂദല്‍ഹി: കൊവിഡിന്റെ രണ്ടാം വ്യാപനം ക്രമേണ കുറഞ്ഞുവരുന്നു. രാജ്യത്ത് പ്രതിദിന രോഗമുക്തരുടെ എണ്ണം ആദ്യമായി നാലു ലക്ഷം കടന്നു. 24 മണിക്കൂറില്‍ 4,22,436 പേര് രോഗമുക്തരായി. കഴിഞ്ഞ 44 ദിവസമായി ദിവസം തോറുമുള്ള ശരാശരി രോഗമുക്തി 3,55,944 ആയിരുന്നു.
ദിവസേന രോഗ ബാധിതരാകുന്നവരുടെ എണ്ണവും വലിയ തോതില്‍ കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,63,533 പേര്‍ക്കാണ് രോഗം ബാധിച്ചത്. തിങ്കളാഴ്ച ഇത് 2,81,386 ആയിരുന്നു. ഞായറാഴ്ച മൂന്നു ലക്ഷത്തിലേറെയും. തുടര്‍ച്ചയായി രണ്ടു ദിവസമായി പുതിയ കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെയാണ്. ആകെ രോഗികളുടെ എണ്ണത്തില്‍ 1,63,232 ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 2,15,96,512 പേരാണ് രോഗമുക്തി നേടിയത്. ദേശിയ രോഗമുക്തി നിരക്ക് 85.60 ശതമാനം.
24 മണിക്കൂറില്‍ 4,329 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം, 1000. രാജ്യത്ത് വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ ആകെ എണ്ണം 18.44 കോടി കവിഞ്ഞു. 18,44,53,149 വാക്സിന് ഡോസ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: