തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണിന്റെ രണ്ടാം ദിനം നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും ബോധവത്കരിച്ച് മടക്കി അയച്ചും പോലീസ്. രാവിലെ മുതല്‍ പോലീസ് പരിശോധന കര്ക്കശമാക്കിയിരുന്നെങ്കിലും നിരത്തുകളില്‍ ഇറങ്ങിയവരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞു.
ഇന്നലെ 2879 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്ത 9043 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: