ന്യൂദല്‍ഹി : കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയാന്‍ തുടങ്ങിയതോടെ ഓഹരി വിപണിയിലും കുറവ്. തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് ടിപിആര്‍ നിരക്ക് താഴ്ന്നതോടാണ് ഓഹരി വ്യാപാരത്തിലും ഇത് പ്രതിഫലിച്ചു തുടങ്ങിയത്.
650 പോയന്റ് ഉയര്‍ന്ന് സെന്‍സെക്സ് സെന്‍സെക്സ് 50,000കടന്നു. നിഫ്റ്റി 15,100 കടന്ന് നിഫ്റ്റി 15,000ലാണ് വ്യാപാരം തുടരുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2.2ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.5ശതമാനവും ഒരുശതമാനവും ഉയര്‍ന്നു.
ഇത് കൂടാതെ ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളുടെ വില്‍പ്പനയിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: