ന്യൂഡൽഹി : ഡോക്ടർമാരുടെ കോവിഡ് അനുഭവങ്ങള്‍ കേട്ട് അവരുമായി മണിക്കൂറുകളോളം പുതിയ സാധ്യതകള്‍ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ കേള്‍ക്കുകയായിരുന്നു പ്രധാനമന്ത്രി.
നിരവധി ഡോക്ടര്‍മാര്‍ കോവിഡ് പോരാട്ടത്തില്‍ ജീവന് ബലിയര്‍പ്പിച്ചിരുന്നു. രാജ്യത്തെ ഗ്രാമീണ മേഖകളിലേക്ക് ടെലി മെഡിസിൻ സംവിധാനം വിപുലപ്പെടുത്തുന്നതിനെ കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു.
ടെലിമിഡിസിൻ രംഗത്ത് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കും എംബിബിഎസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കും പരിശീലനം നൽകാനും നരേന്ദ്രമോദി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ടെലിമെഡിസിൻ സേവനം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കാനും അദ്ദേഹം ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.
മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ രോഗികളിൽ അവബോധം വർദ്ധിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കൊറോണ രോഗികളിൽ പടരുന്ന ബ്ലാക് ഫംഗസ് ബാധയെ കുറിച്ചുള്ള പഠനങ്ങളെ കുറിച്ചും പ്രധാനമന്ത്രി ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിൽ ഡോക്ടര്‍മാര്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവർ പ്രധാനമന്ത്രിയെ അറിയിച്ചു. ചികിത്സാ വേളയിലെ അനുഭവങ്ങളും, മികച്ച പരിശീലനങ്ങളും നൂതന കണ്ടെത്തലുകളും അവർ പ്രധാനമന്ത്രിയുമായി പങ്കു വച്ചു. ഇന്ത്യയിലെ പൗരന്മാരുടെ വിശ്വാസമാണ് കൊറോണ പോരാളികളായ ഡോക്ടർമാരുടെ കരുത്തെന്ന് പറഞ്ഞ് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു .
പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിനും നേതൃത്വത്തിനും പ്രതിരോധ കുത്തിവയ്പ്പിന് ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകിയതിനും ഡോക്ടർമാർ നന്ദി അറിയിച്ചു . വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നും ജമ്മുകശ്മീരില്‍ നിന്നും ഉള്‍പ്പെടെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: