കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ വാഹന വാറന്റിയുടെയും സൗജന്യ സര്‍വീസ് സേവനങ്ങളുടെയും കാലാവധി 2021 ജൂലൈ 31 വരെ നീട്ടി. കോവിഡ് മഹാമാരി സാഹചര്യത്തില്‍, ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് കമ്പനി വ്യക്തമാക്കി. സൗജന്യ സര്‍വീസ്, വാറന്റി, വിപുലീകൃത വാറന്റി എന്നിവ 2021 ഏപ്രില്‍ ഒന്നിനും 2021 മെയ് 31നും ഇടയില്‍ അവസാനിക്കുന്ന എല്ലാ ഹോണ്ട ടൂവീലര്‍ ഉപഭോക്താക്കള്‍ക്കും ദീര്ഘിപ്പിച്ച കാലാവധി ആനുകൂല്യം ലഭിക്കും.
ഇന്ത്യയിലെ എല്ലാ ഹോണ്ട ഗ്രൂപ്പ് കമ്പനികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും ദുരിതാശ്വാസ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്, കര്‍ണാടക, യു.പി, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പിന്തുണയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 65 ദശലക്ഷം രൂപ നീക്കിവച്ചു. രാജസ്ഥാനിലെ തപൂകര, മനേസര്‍ എന്നിവിടങ്ങളിലെ നൂറ് കിടക്കകളുള്ള ആസ്പത്രി സൗകര്യവും ഇതില്‍ ഉള്‍പ്പെടും.
അല്‍വാര്‍ (രാജസ്ഥാന്), കോലാര്‍ (കര്‍ണാടക), ഗൗതംബുദ്ധ് നഗര്‍ (യുപി) എന്നിവിടങ്ങളില്‍ ഹോണ്ട ഓക്സിജന്‍ ഉത്പാദന പ്ലാന്റുകളും തയാറാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: