ഗാസ സിറ്റി : പാലസ്തീന് ഹമാസ് ഭീകര സംഘത്തിനെതിരെ ശക്തമായ ആക്രമണവുമായി ഇസ്രയേല്‍ സൈന്യം. ഹമാസ് രാഷ്ട്രീയ ഘടകം മേധാവി യഹ്യ സിന്‍വാറിന്റെ വീടിന് നേരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.
യഹ്യ സിന്‍വാറിനേയും അദ്ദേഹത്തിന്റെ സഹോദരനും ഹമാസ് ലോജിസ്റ്റിക്സ് ആന്‍ഡ് മാന്‍പവര്‍ മേധാവിയുമായ മുഹമ്മദ് സിന്‍വാര്‍ എന്നിവരേയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ അക്രമണം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഹമാസ് മുന്‍ കമാന്‍ഡറായിരുന്ന സിന്‍വാര്‍ രണ്ട് ദശാബ്ദത്തോളം ഇസ്രയേല്‍ ജയിലില്‍ തടവിലായിരുന്നു. 2011ല്‍ പാലസ്തീനും ഇസ്രയേലും തമ്മില്‍ തടവുപുള്ളികളെ കൈമാറിയതിന് പിന്നാലെയാണ് സിന്‍വാര്‍ ജയില്‍ മോചിതനായത്.
അതേസമയം ഗാസയ്ക്ക് മേലുള്ള സൈനിക നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റോക്കറ്റ് ആക്രമണങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത് ഹമാസാണ്. സാധാരണക്കാരുടെ ജീവന് നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ തങ്ങള്‍ ശ്രമിക്കും.
ഹമാസ് സാധാരണക്കാരുടെ പിന്നില്‍ ഒളിച്ച് ആ ജനങ്ങളുടെ ജീവന് അപകടത്തിലാക്കുകയാണ്. ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഗാസ ഓപ്പറേഷന് തുടരും. അത് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: