ന്യൂദല്‍ഹി : കേരള മുന്‍ ഗവര്‍ണര്‍ ആര്.എല്‍. ഭാട്ടിയ (രഘുനന്ദ ലാല്‍ ഭാട്ടിയ) അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തിന് 99 വയസ്സായിരുന്നു.
കോവിഡ് ബാധിച്ച് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാട്ടിയയെ ഫോര്‍ട്ടിസ് എസ്കോര്ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭൗതിക ശരീരം ഉച്ചയോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിക്കും.
1972 ലാണ് അമൃത്സറില്‍നിന്നും അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2004- 2008 കാലയളവിലാണ് അദ്ദേഹം കേരള ഗവര്‍ണര്‍ ആയി. സിക്കന്ദര്‍ ഭക്തിന്റെ നിര്യാണത്തിന് ശേഷമായിരുന്നു അദ്ദേഹത്തെ കേരള ഗവര്‍ണര്‍ ആക്കിയത്. 2008 ന് ശേഷം ഒരു വര്‍ഷം അദ്ദേഹം ബീഹാര്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: